whatsapp image 2026 09 28 at 3.43.04 pm

ആലുവയിൽ 10 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

ആലുവ: അസം സ്വദേശികളായ ഹിരാലാൽ, ഗജീന്ദ്ര റാണ, ഗോവർധൻ എന്നിവരെ 10 കിലോ കഞ്ചാവുമായി റൂറൽ പോലീസ് ഡാൻസാഫ് സംഘം പിടികൂടി.

ട്രെയിനിൽ ആലുവയിലെത്തിയ ശേഷം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലേക്ക് പോകുന്നതിനിടെയാണ് മൂന്നുപേരെയും പോലീസ് പിടികൂടിയത്. ഇവരുടെ കൈവശത്തുനിന്നാണ് 10 കിലോ കഞ്ചാവ് പിടിച്ചെടുത്തത്.

കഞ്ചാവ് വാങ്ങുന്നവരെയും വിതരണ ശൃംഖലയിലെ മറ്റ് കണ്ണികളെയും കണ്ടെത്തുന്നതിനായി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top