ആലുവ: യു.സി. കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നാളെ മുതൽ ഒക്ടോബർ ഒന്ന് വരെ ‘അഡ്വാൻസ്ഡ് മെറ്റീരിയൽസ്: എൻജിനിയറിങ് ആൻഡ് ഇൻഡസ്ട്രിയൽ ആപ്ലിക്കേഷൻസ്’ എന്ന വിഷയത്തിൽ രാജ്യാന്തര കോൺഫറൻസ് സംഘടിപ്പിക്കും.
ജോഹന്നാസ്ബർഗ് സർവകലാശാലയിലെ പ്രൊഫ. സാമുവൽ ഒലുവ ഫെമി ഒലുവാ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അധ്യക്ഷത വഹിക്കും.
പരീക്ഷണശാലകളിൽ വികസിപ്പിച്ചെടുക്കുന്ന അത്യാധുനിക പദാർഥങ്ങളെ പ്രായോഗിക എൻജിനിയറിങ് രംഗത്തേക്കും വ്യാവസായിക ഉൽപാദന മേഖലയിലേക്കും എങ്ങനെ മാറ്റിയെടുക്കാം എന്നതായിരിക്കും കോൺഫറൻസിലെ പ്രധാന ചർച്ച.
യുവ ശാസ്ത്രജ്ഞർക്കും വിദ്യാർഥികൾക്കും ഗവേഷണ കണ്ടെത്തലുകൾ അവതരിപ്പിക്കാനും അവസരമുണ്ടാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും ഗവേഷകരും എൻജിനിയർമാരും വ്യവസായ പ്രമുഖരും കോൺഫറൻസിൽ പങ്കെടുക്കുമെന്ന് കെമിസ്ട്രി വിഭാഗം മേധാവി ഡോ. അജിലേഷ് ബി. നായർ പറഞ്ഞു.
വർക്‌ഷോപ്പിൽ മറൈൻ ആൻഡ് ഡിഫൻസ് ടെക്നോളജി എം.ഡി. മനു പി. ജോസും അർജുന നാച്ചുറൽസ് ചീഫ് ഇന്നവേഷൻ ഓഫീസർ ഡോ. ബിനു വി. കുരുവിളയും പ്രസംഗിക്കും.











