ചെങ്ങമനാട് ഹൈടെക് അങ്കണവാടി ഉദ്ഘാടനം 17ന്

ആലുവ: ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ തുരുത്തിൽ നിർമിച്ച 91-ാം നമ്പർ ഹൈടെക് അങ്കണവാടിയുടെ ഉദ്ഘാടനവും താക്കോൽദാനവും ഒക്ടോബർ 17ന് നടക്കും. വൈകിട്ട് നാലിന് തുരുത്ത് പുളിക്കായത്ത് പടി ഭാഗത്താണ് ചടങ്ങ്.

ദിലീപ് ആൻഡ് അമൃത വെള്ളോടി ഫാമിലി ഫൗണ്ടേഷൻ നിർമിച്ചുനൽകിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി റോജി എം. ജോൺ നിർവഹിക്കും. അൻവർ സാദത്ത് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ഫാമിലി ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി കിരൺ വർഗീസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദലി, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെർളി കപ്രശ്ശേരി, ഗായത്രി വാസൻ, പി.എം.എ. ഷെരീഫ് ഹാജി തുടങ്ങിയവർ പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top