ബി.കെ. പട്ടോഡിയ അനുസ്മരണ യോഗം 17ന്

ആലുവ: ജി.ടി.എൻ. ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനായിരുന്ന ബി.കെ. പട്ടോഡിയയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി കീഴ്മാട് ജനാവലിയും ജി.ടി.എൻ. കുടുംബാംഗങ്ങളും സംയുക്തമായി അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. ഒക്ടോബർ 17ന് വൈകിട്ട് 4.30ന് കീഴ്മാട് കമ്മ്യൂണിറ്റി ഹാളിലാണ് യോഗം.

സെപ്റ്റംബർ 28ന് മുംബൈയിലായിരുന്നു ബി.കെ. പട്ടോഡിയയുടെ അകാല നിര്യാണം. ആലുവയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംഘാടകരാണ് അനുസ്മരണ യോഗത്തിന്റെ വിവരങ്ങൾ അറിയിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top