whatsapp image 2026 09 25 at 2.34.35 pm

റിയാദിൽ ഹൃദയാഘാതം; ആലുവ സ്വദേശി പ്രവാസി യുവാവ് മരിച്ചു

ആലുവ: ഹൃദയാഘാതത്തെ തുടർന്ന് ആലുവ കോമ്പാറ നൊച്ചിമ തയ്യിൽ വീട്ടിൽ ഷമീർ (36) റിയാദിൽ മരിച്ചു. റിയാദിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമിക്കാനായി മുറിയിൽ കിടന്ന ഷമീർ പതിവുസമയത്ത് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ മുറിയിലെത്തിയപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് റെഡ് ക്രസന്റ് ആരോഗ്യവിഭാഗം സ്ഥലത്തെത്തി അടിയന്തര ചികിത്സ നൽകി. റിയാദ് കിങ് ഫൈസൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മറിയുമ്മയും പരേതനായ ലത്തീഫുമാണ് മാതാപിതാക്കൾ. ഭാര്യ: മുർഷിദ.

മരണാനന്തര നടപടിക്രമങ്ങളും നിയമനടപടികളും പൂർത്തിയാക്കുന്നതിനായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, റിയാദ് പ്രസിഡന്റ് ഉസ്മാൻ പരീത്, സമീർ ആലുവ, സുഹൃത്ത് സുൽഫി എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top