ദേശീയ വെറ്ററൻ ചാമ്പ്യൻഷിപ്പ്: ജോസ് മാവേലിക്ക് നാലാം തവണയും കിരീടം

ആലുവ: അഞ്ചാമത് ദേശീയ വെറ്ററൻ ചാമ്പ്യൻഷിപ്പിൽ നാല് സ്വർണമടക്കം അഞ്ച് മെഡലുകൾ നേടി ജോസ് മാവേലി നാലാം തവണയും ദേശീയ ചാമ്പ്യനായി. കോയമ്പത്തൂർ നെഹ്റു സ്റ്റേഡിയത്തിൽ വെറ്ററൻ സ്പോർട്സ് ആൻഡ് ഗെയിംസ് നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലായിരുന്നു മത്സരം.

വ്യക്തിഗത ഇനങ്ങളിൽ 200, 400 മീറ്റർ ഓട്ടങ്ങളിൽ സ്വർണവും 100 മീറ്ററിൽ വെള്ളിയും നേടിയ ജോസ് മാവേലി പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിലും 4×400 മീറ്റർ മിക്സഡ് റിലേയിലും സ്വർണം നേടി.

ജനസേവ ശിശുഭവന്റെ സ്ഥാപകനും ചെയർമാനുമായ ജോസ് മാവേലി നേരത്തേ മൂന്ന് തവണ ദേശീയ ചാമ്പ്യൻപട്ടം നേടിയിട്ടുണ്ട്. 2004-ൽ തായ്‌ലൻഡിൽ നടന്ന ഏഷ്യൻ മീറ്റിൽ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വെറ്ററൻ ഓട്ടക്കാരനെന്ന നേട്ടം കൈവരിച്ച അദ്ദേഹം, 2006-ലെ ബംഗളൂരു ഏഷ്യൻ മീറ്റിൽ 100 മീറ്ററിൽ വെള്ളിയും 2010-ൽ മലേഷ്യയിൽ നടന്ന ഏഷ്യൻ മീറ്റിൽ വെങ്കലവും നേടിയിട്ടുണ്ട്. തുടർച്ചയായ ദേശീയ-അന്തർദേശീയ നേട്ടങ്ങളിലൂടെ പ്രായം കായികമികവിന് തടസ്സമല്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് ജോസ് മാവേലി.

ഫോട്ടോ : കോയമ്പത്തൂരിൽ നടന്ന ദേശീയ വെറ്ററൻ ചാമ്പ്യൻഷിപ്പിൽ നാല് സ്വർണമടക്കം അഞ്ച് മെഡലുകൾ നേടിയ ജോസ് മാവേലി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top