ആലുവ അദ്വൈതാശ്രമത്തിൽ ചൂർണി അക്ഷരായന സംഗമം; വായനാനുഭവങ്ങൾ പങ്കുവെച്ച് സാഹിത്യപ്രേമികൾ

ആലുവ: വായനയുടെ അനുഭവങ്ങളും സാഹിത്യത്തിന്റെ ആഴത്തിലുള്ള സ്വാധീനവും പങ്കുവെച്ച് ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച ചൂർണി അക്ഷരായന സംഗമം സാഹിത്യപ്രേമികൾക്ക് വേറിട്ട അനുഭവമായി. അക്ഷരായനം ചെയർപേഴ്സൺ കെ എൻ യശോധരന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമം പ്രശസ്ത നോവലിസ്റ്റ് സി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഡോ സുനിൽ പി ഇളയിടം ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. തന്റെ ചെറുപ്പകാലത്തെ വായനാനുഭവങ്ങളും വിക്ടർ ഹ്യൂഗോയുടെ വിഖ്യാത കൃതിയായ ‘പാവങ്ങൾ’ വായിച്ചപ്പോഴുണ്ടായ അനുഭവങ്ങളും അദ്ദേഹം സദസ്സുമായി പങ്കുവെച്ചു.

ശ്രീമദ് സ്വാമി ധർമ്മചൈതന്യ ചടങ്ങിൽ ആശംസകൾ നേർന്നു. സ്വന്തം ഇഷ്ടസാഹിത്യത്തെക്കുറിച്ചും കവിതകൾ ഉൾപ്പെടെയുള്ള കൃതികൾ ജീവിതത്തിൽ നൽകിയ ഹൃദ്യമായ അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വായനയും സാഹിത്യവും മനുഷ്യജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം ചർച്ച ചെയ്ത സംഗമത്തിൽ നിരവധി സാഹിത്യപ്രേമികൾ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top