ആലുവയെ ടൂറിസം ഹബ്ബാക്കണം; സർക്കീറ്റ് പദ്ധതിയുമായി അൻവർ സാദത്ത് എം.എൽ.എ

ആലുവ: ആലുവ കേന്ദ്രമാക്കി സമഗ്ര ടൂറിസം സർക്കീറ്റ് പദ്ധതി നടപ്പാക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ആലുവ റെയിൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ, ദേശീയപാത, പെരിയാർ എന്നിവയുടെ സാന്നിധ്യം ആലുവയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ അനുകൂലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിമാനത്താവളത്തിൽ നിന്ന് പെരിയാറിന് കുറുകെയുള്ള തൂക്കുപാലം വഴി ആലുവ ശിവരാത്രി മണപ്പുറത്തെത്തുകയും അവിടെനിന്ന് ബോട്ടിൽ സീഡ് ഫാമിലേക്ക് പോകുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതിയുടെ ആദ്യഘട്ടം വിഭാവനം ചെയ്യുന്നത്. തുടർന്ന് പരുന്തുറാഞ്ചി മണപ്പുറത്തെത്തി അവിടെനിന്ന് റോപ് വേ സംവിധാനത്തിലൂടെ ആലുവയിലേക്കും പെരുമ്പാവൂരിലേക്കും സഞ്ചരിക്കാവുന്ന തരത്തിൽ ടൂറിസം സർക്കീറ്റ് വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും എം.എൽ.എ വിശദീകരിച്ചു.

ടൂറിസം വകുപ്പും സംസ്ഥാന സർക്കാരും പ്രത്യേക താൽപര്യമെടുത്ത് പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പദ്ധതിയുടെ സാധ്യതകൾ പരിശോധിക്കുമെന്നും എം.എൽ.എയുമായി ആലോചിച്ച് തുടർനടപടികൾ തീരുമാനിക്കുമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് നിയമസഭയിൽ മറുപടി നൽകി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top