സെന്റിനറി കപ്പ് ഫുട്ബോൾ: നൊച്ചിമയ്ക്കും കുട്ടമശ്ശേരിക്കും വിജയം

ആലുവ: സെന്റ് മേരീസ് ഹൈസ്കൂളിന്റെ സെന്റിനറി കപ്പിനായുള്ള പതിനഞ്ചാമത് ഇന്റർസ്കൂൾ ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ തുടക്കം. ആലുവ സർക്കിൾ ഇൻസ്പെക്ടർ പി.എം. ഷമീർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. എറണാകുളം-അങ്കമാലി അതിരൂപത വിദ്യാഭ്യാസ കോർപ്പറേറ്റ് അസിസ്റ്റന്റ് മാനേജർ ഫാ. വർഗീസ് പാലാട്ടി അധ്യക്ഷത വഹിച്ചു.

ഹെഡ്മിസ്ട്രസ് ജീബ പൗലോസ്, എം.എം. ജേക്കബ്, പി.എ. മെഹബൂബ്, ഇബ്രാഹിം തഹ, ഫാ. ജിബിൻ കണ്ണാട്ട്, ചിന്നൻ ടി. പൈനാടത്ത്, എൻ.ജെ. ജേക്കബ്, എം.ടി. ഫ്രാൻസിസ്, എം.എം. പൗലോസ്, സി.പി. രാജൻ, എ. ജെയിംസ്, അബു ഹാരിസ്, രഘുനാഥ് പി.ബി., അബ്ദുൾ മജീദ്, ലെനിൻ തോമസ്, സാൻമരിയ, ലിജോ ആന്റണി, വികാസ് എസ്., ലാൽ ബാബു എന്നിവർ സംസാരിച്ചു.

ഉദ്ഘാടന മത്സരത്തിൽ നൊച്ചിമ ഗവ. ഹൈസ്കൂൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആലുവ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഹൈസ്കൂളിനെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ കുട്ടമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് അയിരൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിനെ തോൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top