ലഹരിവിരുദ്ധ സന്ദേശവുമായി കലാവിരുന്ന്; ക്ലാസിക്കൽ നൃത്താവതരണം .

ആലുവ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ലഹരിക്കെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് കാലടി ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസിന്റെ നേതൃത്വത്തിൽ ക്ലാസിക്കൽ നൃത്താവതരണം സംഘടിപ്പിച്ചു. യുവതലമുറയെ ലഹരിയുടെ ദൂഷ്യവശങ്ങളിൽനിന്ന് അകറ്റി കലയുടെ വഴിയിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി ഒരുക്കിയത്.

ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിന്റെ വിവിധ തലങ്ങളിൽ എത്തിക്കുന്നതിനൊപ്പം നൃത്തകലയുടെ ഭംഗിയും പ്രാധാന്യവും ഉയർത്തിക്കാട്ടുന്നതായിരുന്നു പരിപാടി. കലാസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നൃത്താവതരണം കാണികൾക്ക് വേറിട്ട അനുഭവമായി.

15 ഗ്രൂപ്പുകളിലായി 105 നർത്തകിമാർ പരിപാടിയിൽ പങ്കെടുത്തു. വിവിധ ക്ലാസിക്കൽ നൃത്താവതരണങ്ങളിലൂടെ കലാപരിപാടി ശ്രദ്ധേയമായി. പ്രൊഫ പി.വി. പീതാംബരൻ, നൃത്ത ഏകോപനം ഗുരു സുധ പീതാംബരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു നൃത്തപരിപാടി .

ടാസ് പ്രസിഡന്റ് എസ്. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് എ.ആർ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കെ.ടി. സലീം മുഖ്യാതിഥിയായി പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top