നെടുമ്പാശേരി: ദേശീയപാതയിൽ അത്താണിയിലുണ്ടായ വാഹനാപകടത്തിൽ സൈക്കിൾ യാത്രികനായ ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. മേയ്ക്കാട് ആലുക്കൽ വീട്ടിൽ പരേതനായ ചാക്കപ്പന്റെ മകൾ എ.സി. രാജു (61) ആണ് മരിച്ചത്.
ലോട്ടറിയുമായി സൈക്കിളിൽ ആലുവ ഭാഗത്തേക്ക് പോകുന്നതിനിടെ പിന്നിൽനിന്ന് എത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ രാജുവിനെ ഇടിച്ച കാറിൽ തന്നെ ദേശം ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
മരണപ്പെട്ട രാജുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം മേയ്ക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ നടക്കും.
ഭാര്യ: എല്യാമ്മ. മക്കൾ: ആതിര, എയ്ഞ്ചൽ. മരുമക്കൾ: ജിന്റോ, അനീഷ്. മാതാവ്: പരേതയായ അന്നമ്മ.











