പാർക്കിംഗിനായി ഉമ്മൻചാണ്ടി സ്ക്വയർ തുറക്കണം: വ്യാപാരികൾ

ആലുവ: പട്ടണത്തിലെ രൂക്ഷമായ പാർക്കിംഗ് പ്രതിസന്ധിക്ക് പരിഹാരമായി അടച്ചിട്ടിരിക്കുന്ന ഉമ്മൻചാണ്ടി സ്ക്വയർ താൽക്കാലികമായി പാർക്കിംഗിന് തുറന്നുനൽകണമെന്ന് ആലുവ മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഗവൺമെന്റ് ആശുപത്രിയിലെ നിർമാണപ്രവർത്തനങ്ങൾ മൂലം പാർക്കിംഗ് സൗകര്യം കുറഞ്ഞതോടെ വ്യാപാരികളും പൊതുജനങ്ങളും ഒരുപോലെ ദുരിതത്തിലാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

ഉമ്മൻചാണ്ടി സ്ക്വയർ പാർക്കിംഗിനായി വിട്ടുനൽകാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നഗരസഭ അധ്യക്ഷയ്ക്കും കൗൺസിലിനും നിവേദനം നൽകാനും തീരുമാനിച്ചു.

പ്രസിഡന്റ് ഇ.എം. നസീർ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ട്രഷറർ ജോണി മൂത്തേടൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top