ആലുവ: ചൂണ്ടി എൻ.എസ്.എസ് ലൈനിലെ ഫ്ലാറ്റിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിത്ര സജേഷ് (40) ആണ് മരിച്ചത്. കാക്കനാട് അത്താണി കുസുമഗിരി പി.ഒയിലെ ഇട്ടിക്കാട്ട് ഹൗസ്, പുഷ്പ നിവാസ് സ്വദേശിനിയാണ്.
പെരുമ്പാവൂർ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ യോഗ ഇൻസ്ട്രക്ടറായിരുന്നു.വെള്ളിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. കൂടെ താമസിച്ചിരുന്ന യുവതിയുടെ ബഹളം കേട്ട് നാട്ടുകാരും വീട്ടുടമസ്ഥരും എത്തിയപ്പോഴാണ് ചിത്രയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മരണത്തിൽ അസ്വാഭാവികത ആരോപിച്ച് ഭർത്താവ് പരാതി നൽകിയതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.











