ആലുവ: പെരുമ്പാവൂർ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിനെ ഫൈനലിൽ പരാജയപ്പെടുത്തി ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ ആലുവ സെന്റ് മേരീസ് സെന്റിനറി കപ്പ് സ്വന്തമാക്കി. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു എസ്.എൻ.ഡി.പി സ്കൂളിന്റെ വിജയം.
എറണാകുളം-അങ്കമാലി അതിരൂപത കോർപ്പറേറ്റ് ജനറൽ മാനേജർ ഫാ. തോമസ് നങ്ങേലിമാലിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആലുവ വിദ്യാഭ്യാസ ജില്ലാ ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ മാർട്ടിൻ ജോസഫ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
വ്യക്തിഗത മികവിനുള്ള പുരസ്കാരങ്ങളും സമ്മാനിച്ചു. നൊച്ചിമ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹാഷിം മികച്ച ഗോൾകീപ്പറായും പെരുമ്പാവൂർ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിലെ ഡിനിൽ മികച്ച ഡിഫൻഡറായും തിരഞ്ഞെടുക്കപ്പെട്ടു. ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ മഹേഷ് മികച്ച മിഡ്ഫീൽഡറായും അഭിജിത് മികച്ച ഫോർവേഡായും തിരഞ്ഞെടുക്കപ്പെട്ടു.
ചടങ്ങിൽ എം.ഒ. ജോൺ, എം.എൻ. സത്യദേവൻ, ഹെഡ്മിസ്ട്രസ് ജീബ പൗലോസ്, എം.എം. ജേക്കബ്, എൻ.ജെ. ജേക്കബ്, പി.എ. മെഹബൂബ്, അഡ്വ. ജോർജ് ജോൺ, പി.ജെ. മോൺസൺ തുടങ്ങിയവർ സംസാരിച്ചു











