ആലുവ: എസ്.പി. പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് പുതിയ ചുമതലയിലേക്ക് പ്രവേശിക്കുന്ന റൂറൽ ജില്ലാ അഡീഷണൽ എസ്.പി. ടി.ബി. വിജയന് പോലീസ് സഹപ്രവർത്തകർ ഹൃദ്യമായ യാത്രയയപ്പ് നൽകി. റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ ഉപഹാരം സമ്മാനിച്ചു.
ഡി.വൈ.എസ്.പി. എൻ. ബാബുക്കുട്ടൻ അധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പിമാരായ ബൈജു പൗലോസ്, വൈ. നിസാമുദ്ദീൻ, സി. ബിനുകുമാർ, കെ.എ. അബ്ദുൾ സലാം, റിക്രിയേഷൻ ക്ലബ് സെക്രട്ടറി ഷൈജു പാലാട്ടി എന്നിവർ ആശംസകൾ നേർന്നു. ടി.ബി. വിജയൻ മറുപടി പ്രസംഗം നടത്തി.
എസ്.പി. ആയി സ്ഥാനക്കയറ്റം ലഭിച്ച വിജയൻ തിരുവനന്തപുരത്ത് ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി വിഭാഗത്തിലാണ് പുതിയ ചുമതല നിർവഹിക്കുക.











