whatsapp image 2026 09 29 at 11.49.25 am

ആലുവയിൽ ഉപേക്ഷിച്ച നിലയിൽ 25 കിലോ കഞ്ചാവ്

ആലുവ: റെയിൽവേ സ്റ്റേഷനിൽ അവകാശികളില്ലാതെ ഉപേക്ഷിച്ച നിലയിൽ 25 കിലോ കഞ്ചാവ് കണ്ടെത്തി. വിവേക് എക്സ്പ്രസ് സ്റ്റേഷൻ വിട്ടതിന് പിന്നാലെയാണ് ആർപിഎഫ് സംഘം കഞ്ചാവ് കണ്ടെത്തിയത്.

കഞ്ചാവുമായി ട്രെയിനിൽ നിന്ന് ഇറങ്ങിയവർ ആർപിഎഫ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്ന് കഞ്ചാവ് ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

ട്രെയിൻ ഇന്റലിജൻസ് ഇൻസ്പെക്ടർ എ.ജെ. ജിബിൻ, എ.എസ്.ഐമാരായ സിജോ സേവ്യർ, വിജയകുമാർ, ഹെഡ് കോൺസ്റ്റബിൾ വിപിൻ, കോൺസ്റ്റബിൾ നിയിൽ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പിടികൂടിയ കഞ്ചാവ് എക്സൈസ് സംഘത്തിന് കൈമാറി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top