dr sukumarapanikar

ഡോ. സുകുമാര പണിക്കർ നിര്യാതനായി

ആലുവ: ആലുവയുടെ ആരോഗ്യരംഗത്ത് പതിറ്റാണ്ടുകളോളം നിറസാന്നിധ്യമായിരുന്ന പ്രമുഖ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. സുകുമാര പണിക്കർ (87) നിര്യാതനായി. സംസ്ഥാനത്തെ മുതിർന്ന സർജന്മാരിൽ ഒരാളായിരുന്ന അദ്ദേഹം സാധാരണക്കാരുടെ പ്രിയപ്പെട്ട ഡോക്ടറെന്ന നിലയിലും ശ്രദ്ധേയനായിരുന്നു.

കോട്ടയം ജില്ലയിലെ ചെമ്പിലെ വാക്കയിൽ കുടുംബാംഗമാണ്. തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് ജനറൽ സർജറിയിൽ എം.എസ്. ബിരുദം ഗോൾഡ് മെഡലോടെ നേടിയിരുന്നു. ആലുവ കെ.എം.കെ. ആശുപത്രി, നജാത്ത് ആശുപത്രി, ലക്ഷ്മി ആശുപത്രി, അങ്കമാലി കെ.ജി. ആശുപത്രി എന്നിവിടങ്ങളിൽ കൺസൾട്ടിംഗ് സർജനായി സേവനമനുഷ്ഠിച്ചു.

ഒക്ടോബർ 4ന് രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെ ആലുവ റെസിഡൻസി ലൈനിലെ പത്മാലയം സ്വവസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് യു.സി. കോളേജിന് സമീപമുള്ള എൻ.എസ്.എസ്. ശ്മശാനത്തിൽ സംസ്കാരം നടക്കും.

ഭാര്യ പരേതയായ പത്മകുമാരി ബ്രഹ്മമംഗലം കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: മായ ഹരീന്ദ്രൻ, പ്രീയ ഹരികുമാർ. മരുമക്കൾ: ഹരീന്ദ്രൻ നായർ, CIO, NEST (റിട്ട.), ഹരികുമാർ, CEO, ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ്.

ആലുവയുടെയും സമീപപ്രദേശങ്ങളുടെയും ആരോഗ്യരംഗത്ത് ദീർഘകാലം ശ്രദ്ധേയമായ സേവനം നൽകിയ ഡോ. സുകുമാര പണിക്കരുടെ നിര്യാണം ചികിത്സാരംഗത്തിന് വലിയ നഷ്ടമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top