thiranottam prekasanam

തിരനോട്ടം’ പ്രകാശനം ചെയ്തു

ആലുവ: ഉളിയന്നൂർ പി.ജി. മാധവൻ നായർ രചിച്ച ‘തിരനോട്ടം’ ആത്മകഥാഗ്രന്ഥം പ്രകാശനം ചെയ്തു. കവി ശിവൻ മുപ്പത്തടം, യോഗക്ഷേമസഭ പ്രസിഡന്റ് പി.എൻ.ഡി. നമ്പൂതിരിക്ക് പുസ്തകം കൈമാറി പ്രകാശനം നിർവഹിച്ചു.

ഉളിയന്നൂർ എൻ.എസ്.എസ്. ഹാളിൽ നടന്ന പൊതുയോഗത്തിൽ പി.പി. അനന്തൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. കരയോഗം വൈസ് പ്രസിഡന്റ് പി. ജയകുമാർ പുസ്തകപരിചയം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് അംഗം ജിൻഷാദ് ജിന്നാസ്, രാമചന്ദ്രൻ, എസ്.ജി. മീന, അലിക്കുഞ്ഞ്, മാധവൻ നായർ, ആശാ സന്തോഷ്, എം.എം. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top