ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധി സംഗമം ആലുവയിൽ

ആലുവ: കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സംഘടിപ്പിച്ച ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെ പ്രഥമ മഹാസംഗമം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ റോജി എം. ജോൺ, ബിന്ദു കൃഷ്ണ, ബെന്നി ബഹനാൻ എം.പി., അൻവർ സാദത്ത് എം.എൽ.എ. എന്നിവർ പങ്കെടുത്തു.

ജനറൽ സെക്രട്ടറി പി.കെ.സി. അബ്ദുറഹിമാൻ, വൈസ് പ്രസിഡന്റുമാരായ ജോസ് പ്ലാക്കൂട്ടം, അബ്ദുള്ള കുഞ്ഞി ചെർക്കള, എം.വി. സരള, സെക്രട്ടറിമാരായ ഡി. രഘുനാഥൻ നായർ, ടിജിൻ ജോസഫ്, കെ. സുരേഷ്, ജില്ലാ പ്രസിഡന്റ് ജെസി സാജു, സെക്രട്ടറി നെവിൻ ജോർജ്, ലിസി സെബാസ്റ്റ്യൻ, സെബ മുഹമ്മദാലി, ഈപ്പൻ കുര്യൻ, ജയ സോമൻ, പി.ആർ. സൈജൻ, കൊച്ചുത്രേസ്യാ തങ്കച്ചൻ എന്നിവർ സംസാരിച്ചു.

152 ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നായി രണ്ടായിരത്തോളം ജനപ്രതിനിധികൾ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരം നൽകുക, തദ്ദേശവകുപ്പിൽ ഏകോപനം നടപ്പാക്കുക, ആസൂത്രണ മാർഗരേഖ പരിഷ്കരിക്കുക, അസോസിയേഷന് ആസ്ഥാനമന്ദിരം നിർമിക്കാൻ തിരുവനന്തപുരത്ത് ഭൂമി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ സമീപനരേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top