അൽ മനാർ സ്കൂളിൽ വാട്ടർ കൂളർ സ്ഥാപിച്ചു

ആലുവ: കുഴിവേലിപ്പടി കെ.എം.ഇ.എ. അൽ മനാർ സ്കൂളിലെ എൽ.പി. ബ്ലോക്കിൽ വിദ്യാർഥികൾക്കായി വാട്ടർ കൂളർ സ്ഥാപിച്ചു. പരേതനായ വെളിയത്ത് വി.എ. മുഹമ്മദിന്റെ ഓർമയ്ക്കായി മകൾ വി.എം. സമീന സ്പോൺസർ ചെയ്ത വാട്ടർ കൂളറിന്റെ ഉദ്ഘാടനം കെ.എം.ഇ.എ. വൈസ് പ്രസിഡന്റ് അഡ്വ. കെ.എ. ജലീൽ നിർവഹിച്ചു.

സ്കൂൾ കമ്മിറ്റി ചെയർമാൻ അഡ്വ. പി.എ. അബ്ദുൽ മജീദ് പറക്കാടൻ, സെക്രട്ടറി പി.എ. അഹമ്മദ് കബീർ, കെ.എം.ഇ.എ. എൻജിനീയറിങ് കോളജ് ഡയറക്ടർ അമർ നിഷാദ്, കെ.എം.ഇ.എ. ആർട്സ് കോളജ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ കരീം, ഡോ. രേഖാ ലക്ഷ്മൺ, എ.എസ്. കുഞ്ഞുമുഹമ്മദ്, സ്കൂൾ പ്രിൻസിപ്പൽ പി.വി. അമ്പിളി എന്നിവർ സംസാരിച്ചു.

ഫോട്ടോ : ആലുവ കുഴിവേലിപ്പടി കെ എം ഇ എ അൽ മനാർ സ്കൂളിൽ സ്ഥാപിച്ച വാട്ടർ കൂളറിൻ്റെ ഉദ്ഘാടനം കെ എം ഇ എ വൈസ് പ്രസിഡൻ്റ് അഡ്വ കെ എ ജലിൽ നിർവ്വഹിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top