നെടുമ്പാശ്ശേരി അപകടം: സുഹൈൽ മദ്യപിച്ചത് മൂന്ന് ബാറുകളിൽ നിന്ന്

ആലുവ: നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതി സുഹൈൽ മദ്യം കഴിച്ച മൂന്ന് ബാറുകൾ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. രാവിലെ വൈറ്റിലയിലെ ബാറിൽ നിന്നും പിന്നീട് പാലാരിവട്ടത്തെയും ഉച്ചയ്ക്ക് ഇടപ്പള്ളിയിലെയും ബാറുകളിൽ നിന്നുമാണ് ഇയാൾ മദ്യം കഴിച്ചതെന്നാണ് വിവരം.

അമിതമായി മദ്യപിച്ചശേഷം അമിതവേഗത്തിൽ വാഹനമോടിക്കുന്നതിൽ ഇയാൾ പ്രത്യേക സന്തോഷം കണ്ടെത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ലഹരി ഉപയോഗിച്ച് വാഹനമോടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top