ശ്രീനാരായണഗിരിയിൽ ജസ്റ്റിസ് കെ.കെ. ഉഷ അനുസ്മരണം

ആലുവ: തോട്ടുമുഖം ശ്രീനാരായണ സേവികാ സമാജത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണഗിരി ഇ-ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ആലുവയിൽ ജസ്റ്റിസ് കെ.കെ. ഉഷ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ശ്രീനാരായണഗിരിയിൽ നടന്ന പരിപാടി ജസ്റ്റിസ് ടി.ആർ. രവി ഉദ്ഘാടനം ചെയ്തു.

ശ്രീനാരായണ സേവികാ സമാജം പ്രസിഡന്റ് പ്രൊഫ. ഷേർളി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈ. സെകട്ടറി സീനിയർ അഡ്വ. വി.പി. സിമന്തിനി, ഡോ. ഇ.പി. യശോധരൻ, ഡോ. കെ. അനിൽകുമാർ, അഡ്വ. വി.കെ. ഷാജി, ബീന ബാബു, കെ.ബി. രഞ്ജു, സിന്ധു അനിൽകുമാർ, എസ്. ഗീത, ലൈബ്രറി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

സാമൂഹിക നീതിയും സ്ത്രീശാക്തീകരണവും മുൻനിർത്തി പ്രവർത്തിച്ച ശ്രീനാരായണഗിരിയിലെ സേവനപ്രവർത്തനങ്ങൾ അനുസ്‌മരിച്ചു. വിവിധ മേഖലകളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top