ദേവികയുടെ മരണം: കൊലക്കുറ്റം ചുമത്തണമെന്ന് കുടുംബം

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ദേവികയുടെ കുടുംബം പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. തങ്ങൾക്ക് സംഭവിച്ച ദുരന്തം മറ്റൊരു കുടുംബത്തിനും ഉണ്ടാകരുതെന്ന് ദേവികയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

കുടുംബത്തിന്റെ പ്രതീക്ഷയും ഏക ആശ്രയവുമായിരുന്നു ദേവിക. സ്ഥലം വിറ്റാണ് മകളെ പഠിപ്പിച്ചത്. പഠനത്തിലും മറ്റു കാര്യങ്ങളിലും മികവ് പുലർത്തിയിരുന്ന ദേവിക പുറത്തേക്ക് പോകാനിരിക്കെയാണ് അപകടത്തിൽപ്പെട്ടത്. മകളുടെ മരണത്തോടെ കുടുംബത്തിന്റെ പ്രതീക്ഷകളാണ് തകർന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

മൃതശരീരം വീട്ടിൽ വെക്കാൻ പോലും മതിയായ സ്ഥലമില്ലാത്ത അവസ്ഥയാണെന്നും കുടുംബം വ്യക്തമാക്കി. അപകടം മനഃപൂർവം ഉണ്ടാക്കിയതാണോയെന്ന സംശയവും കുടുംബം പ്രകടിപ്പിച്ചു. സംഭവത്തിൽ സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് നീതി ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സർക്കാരും പൊലീസും സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ദേവികയുടെ അമ്മ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top