യു.പി.ഐ. ചാർജിനെതിരെ വ്യാപാരികളുടെ പ്രതിഷേധം

ആലുവ: യു.പി.ഐ. ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ.) ചാർജ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലുവ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരജ്വാല സംഘടിപ്പിച്ചു.

കേന്ദ്ര സർക്കാരിന്റെ വ്യാപാരവിരുദ്ധ നയങ്ങൾക്കെതിരെ ഒക്ടോബർ 15ന് തിരുവനന്തപുരത്ത് നടക്കുന്ന ലോക്ഭവൻ മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം. ആലുവ പമ്പ് കവലയിൽനിന്ന് ആരംഭിച്ച പ്രകടനം നഗരത്തിലൂടെ സഞ്ചരിച്ച് റെയിൽവേ സ്റ്റേഷൻ കവലയിൽ സമാപിച്ചു.

ലോക്ഭവൻ മാർച്ചിന്റെ ഭാഗമായി ഒക്ടോബർ 15ന് യു.പി.ഐ. ഇടപാടുകൾ പൂർണമായി ബഹിഷ്കരിക്കുമെന്ന് വ്യാപാരികൾ അറിയിച്ചു. തിരുവനന്തപുരത്തെ മാർച്ചിൽ ആലുവയിൽനിന്ന് പരമാവധി വ്യാപാരികളെ പങ്കെടുപ്പിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

കെ.വി.വി.ഇ.എസ്. ആലുവ യൂണിറ്റ് പ്രസിഡന്റ് എസ്.എ. രാജൻ അധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ബൈജു, റഫീഖ് അഹമ്മദ്, ടി.ആർ. സെബാസ്റ്റ്യൻ, കെ. താഹ സൈന, ജോണി ഉർമ്മീസ്, കെ.കെ. അബ്ദുൾ സലാം ഇസ്ലാമിയ, സാബു പരിയാരത്ത്, ബിജു പോൾ, ആരിഫ് പാലുപ്പള്ളത്ത്, അബ്ദുൾ കലാം, ഡിജോ മാനാടൻ, ഹക്കീക്കത്ത്, ഫരീദ് സാഹിർ, ജിജി ജനാർദനൻ എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top