ആലുവ: ആലുവ പുഴയിൽ ഉൾപ്പെടെ നിയന്ത്രണവിധേയമായി മണൽവാരുന്നത് പരിഗണനയിലുണ്ടെന്ന് സർക്കാർ നിയമസഭയിൽ വ്യക്തമാക്കി. വിഷയം അൻവർ സാദത്ത് എം.എൽ.എ നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തി.
മണൽവാരൽ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമോയെന്ന് പഠനം നടത്തിയിട്ടുണ്ടോയെന്നും എം.എൽ.എ ചോദിച്ചു.
2018ലെ പ്രളയത്തിനുശേഷം പുഴയുടെ വിവിധ ഭാഗങ്ങളിൽ ചെളിയും മണലും അടിഞ്ഞുകൂടിയിട്ടുണ്ട്. ഇതുമൂലം പുഴയിലെ പല ഭാഗങ്ങളിലും ആഴം കുറഞ്ഞതിനാൽ വെള്ളം പമ്പ് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും അൻവർ സാദത്ത് ചൂണ്ടിക്കാട്ടി.











