കൂപ്പർ കൊലക്കേസ്: ജാമ്യം നിഷേധിച്ചു

പ്രതികളുടെ മെയ്ക്കോവർ വെറുതെയായി

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ച കേസിൽ മുഖ്യപ്രതി സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു.

പ്രതികൾക്കെതിരെ ചുമത്തിയ നരഹത്യാക്കുറ്റത്തെയും കേസിലെ സാക്ഷിമൊഴികളെയും ചോദ്യം ചെയ്തായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മൊഴി നൽകിയ പ്രിയാദ് സംഭവസ്ഥലത്ത് എങ്ങനെ എത്തിയെന്നും സംഭവം നേരിട്ട് കണ്ടതിന് തെളിവുണ്ടോയെന്നും പ്രതിഭാഗം ചോദിച്ചു. അമിതവേഗത്തിലായിരുന്നു വാഹനമെന്നതിന് തെളിവുകളില്ലെന്നും നരഹത്യാക്കുറ്റം ചുമത്താൻ മതിയായ കാരണങ്ങളില്ലെന്നും വാദിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി ചർച്ചയായ മറ്റൊരു വാർത്തയെ മറയ്ക്കാനാണ് അപകടം വലിയ വാർത്തയാക്കിയതെന്നും ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു. മൂന്ന് പേർ ഒരുമിച്ച് യാത്ര ചെയ്തതാണ് അപകടത്തിന് കാരണമായതെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ നാല് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top