എംഎൽഎയെ വധിക്കുമെന്ന് ഭീഷണി; കേസെടുത്തു

കൊച്ചി: അൻവർ സാദത്ത് എംഎൽഎയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കവർച്ചാക്കേസ് പ്രതിക്കെതിരെ സൈബർ പൊലീസ് കേസെടുത്തു. ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് പോയ യാത്രക്കാരനെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയായ മേയ്ക്കാട് സ്വദേശി ജോബിയാണ് ജാമ്യത്തിലിറങ്ങിയ ശേഷം ഫെയ്സ്ബുക്കിലൂടെ എംഎൽഎക്കെതിരെ വധഭീഷണി മുഴക്കിയത്.

കവർച്ചാക്കേസ് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അൻവർ സാദത്ത് എംഎൽഎ മാധ്യമങ്ങളോട് പ്രതികരിച്ചതാണ് ജോബിയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് എംഎൽഎയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top