സുപമാസ് ഇസരാഭക്തിക്ക് ഏഷ്യാ പസഫിക് വിദ്യാഭ്യാസ മികവ് പുരസ്കാരം

ബാങ്കോക്ക്: തായ്‌ലൻഡ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി സുപമാസ് ഇസരാഭക്തിക്ക് 2026-ലെ ഏഷ്യാ പസഫിക് എജ്യുക്കേഷണൽ എക്സലൻസ് അവാർഡ് സമ്മാനിച്ചു. ഉന്നത വിദ്യാഭ്യാസം, ശാസ്ത്രം, ഗവേഷണം, നൂതനാശയങ്ങൾ എന്നീ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.

ബാങ്കോക്കിലെ ഗവൺമെന്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ റിസർച്ച് കോൺഫറൻസ് ഫോറത്തിന്റെ പ്രതിനിധിയും ഹിമാലയൻ സർവകലാശാല വൈസ് ചാൻസലറുമായ മലയാളി പ്രൊഫ. ഡോ. പ്രകാശ് ദിവാകരൻ പുരസ്കാരം കൈമാറി.

വിദ്യാഭ്യാസ വികസനം, അക്കാദമിക മികവ്, സാമൂഹിക പുരോഗതി എന്നിവയ്ക്ക് സംഭാവന നൽകുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസം അറിവ് പകരുന്നതിനൊപ്പം അത് പ്രായോഗിക ജീവിതത്തിൽ പ്രയോജനപ്പെടുത്താനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കണമെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് സുപമാസ് പറഞ്ഞു. വിശ്വസനീയമായ വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന്റെയും ഉപഭോക്തൃ സംരക്ഷണത്തിന്റെയും പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി.

ഇന്ത്യയും തായ്‌ലൻഡും തമ്മിലുള്ള അക്കാദമിക, ഗവേഷണ സഹകരണം ശക്തിപ്പെടുത്തുന്നതിനും ചടങ്ങ് വേദിയായി. കേരള കേന്ദ്ര സർവകലാശാല നിയമവിഭാഗം മേധാവി ഡോ. ജി. ഗിരീഷ് കുമാർ ഉൾപ്പെടെ ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ: സുപമാസ് ഇസരാഭക്തിക്ക് 2026-ലെ ഏഷ്യാ പസഫിക് എജ്യുക്കേഷണൽ എക്സലൻസ് അവാർഡ് ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. പ്രകാശ് ദിവാകരൻ സമ്മാനിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top