ദേവ ആയുർ ഔഷധി: സൗജന്യ ചികിത്സാ ക്യാമ്പ്

നെടുമ്പാശ്ശേരി: ദേവ ആയുർ ഔഷധിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് സാമൂഹിക ഹാളിൽ സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ജോസ് പി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.

സുരേഷ് വൈദ്യരുടെയും ഡോ. അപർണയുടെയും നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ മുട്ടുവേദന, നടുവേദന, വെരിക്കോസ് വെയിൻ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കുള്ള ചികിത്സയും തിരുമ്മൽ ചികിത്സയും ലഭ്യമാക്കി. നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top