കാഴ്ചപരിമിതർക്കായി അസിസ്റ്റീവ് ടെക്നോളജി പ്രദർശനം

ആലുവ: കാഴ്ചപരിമിതരുടെ സ്വയംപര്യാപ്തതയും സാമൂഹിക പങ്കാളിത്തവും ലക്ഷ്യമിട്ട് കീഴ്മാട് സ്കൂൾ ഫോർ ദി ബ്ലൈൻഡിൽ സാങ്കേതികവിദ്യാ പ്രദർശനം ആരംഭിച്ചു. ‘സീ എ വിഷൻ സൊല്യൂഷൻസ് വീക്ക്’ എന്ന പേരിൽ സംഘടിപ്പിച്ച പ്രദർശനം യു.സി. കോളേജ് കെമിസ്ട്രി വിഭാഗം മേധാവി ഡോ. ജിനീഷ് പോൾ ഉദ്ഘാടനം ചെയ്തു.

അത്യാധുനിക അസിസ്റ്റീവ് ടെക്നോളജിയുടെ സഹായത്തോടെ കാഴ്ചപരിമിതികളെ മറികടന്ന് ദൈനംദിന ജീവിതം കൂടുതൽ സ്വതന്ത്രമായി മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന സാങ്കേതിക സംവിധാനങ്ങളാണ് പ്രദർശനത്തിലുള്ളത്. സ്മാർട്ട് വിഷൻ ഉപകരണങ്ങൾ, ഡിജിറ്റൽ ഡിസ്പ്ലേകൾ, സ്ക്രീൻ റീഡറുകൾ, വോയ്സ് അസിസ്റ്റന്റ് ആപ്ലിക്കേഷനുകൾ തുടങ്ങിയവ പരിചയപ്പെടാനും അവയുടെ ഉപയോഗം മനസ്സിലാക്കാനും അവസരമൊരുക്കിയിട്ടുണ്ട്.

കേരള ബ്ലൈൻഡ് സ്കൂൾ സൊസൈറ്റി, എനേബിൾ ഇന്ത്യ, വിഷൻ എംപവർ, ഓർബിക് പരിവർതൻ സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

കേരള ബ്ലൈൻഡ് സ്കൂൾ സൊസൈറ്റി പ്രതിനിധികളായ തോമസ് മാത്യു, ജോർജ് വർഗീസ്, സ്കൂൾ ഹെഡ്മിസ്ട്രസ് ജിജി വർഗീസ് എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top